Wednesday 4 July 2012

അവളുടെ   കണ്ണിലെ സ്നേഹം.....    അതിന്റെ ആഴം   അത് അവന്‍ ഒരിക്കലും കണ്ടില്ല ..ഇനി കാണുകയും  ഇല്ല ....എല്ലാം അവസാനിച്ചിരിക്കുന്നു ...അവര്‍ എന്നെന്നേക്കും  ആയി അകന്നു...ഇനി എല്ലാം ഓര്‍മ്മകള്‍ മാത്രം ....ആണിന്  പെണ്ണ് പലപ്പോഴും  നേരമ്പോക്കോ തമാശയോ ആണെന്ന സത്യം അവള്‍ മനസിലാക്കിയത് ഇപ്പോള്‍ മാത്രം .... ,എങ്കിലും ഇനിയും സ്വന്തം ജീവിതം അവന് വേണ്ടി നീക്കി വെക്കണോ ???? ഇല്ല  ആ ഓര്‍മ്മകള്‍ മായ്ക്കാന്‍ അവള്‍ എറെ  ശ്രമപെടെണ്ടി വരും .....ജീവിതം തിരഞ്ഞെടുക്കുന്ന  പരീക്ഷയില്‍ അവള്‍ തോറ്റ് പോയിരിക്കുന്നു...
                                   ഇല്ല  തന്റെ ജീവിതം  തന്നെ വെറും നേരംപോക്ക് ആയി കാണും ഒരാള്‍ക്ക് വേണ്ടി ഇനിയും വ്യര്താമാക്കാന്‍  ഇനി വയ്യ.... താന്‍ ആരുടേയും കളിപാട്ടം അല്ല ..ഇനി അങ്ങനെ ആകാനും അവള്‍  തയ്യാറല്ല .... എല്ലാം അവസാനിച്ചു.......എന്നേക്കുമായി .....തന്‍റെ ഭാവി സുര്കഷിതം ആകാനുള്ള  ഓട്ടത്തില്‍ ആണ്  അവള്‍ ഇപ്പോള്‍ ...
                                എങ്കിലും അവനായി മാറ്റി  വെച്ചിരുന്ന ആ ഇത്തിരി സ്നേഹം ആ മനസിന്റെ  കോണില്‍ എവ്ടെയോ  അന്നും ഇന്നും ....ഇനിയെന്നും  മായാതെ കിടക്കുന്നുണ്ടാകും ......കാലം അവളെ എല്ലാ വേദനകളും മറക്കാന്‍  ശീളിപിക്കട്ടെ ...... മനസിന്റെ വഴികളില്‍ ചിതറികിടക്കുന്ന ഓര്‍മ്മകള്‍ ആരാലും ചവിട്ടി അരക്കപെടാതിരിക്കട്ടെ ......അവളുടെ ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ ...മുന്നോട് ജീവിക്കാന്‍ അവള്‍ക്കു പ്രേരണ ആകട്ടെ ..... 
                                                 അവളുടെ സ്നേഹത്തിന്റെ  കുഴിമാടത്തില്‍ ഒരു തുള്ളി കണ്ണുനീര്‍  തൂകി അവള്‍ യാത്രയാവുകയാണ് ........അവനില്‍ നിന്ന് ദൂരേക്ക്‌ ....അവന്റെ ഓര്‍മകളെ  പിന്നിലാക്കി അവള്‍  നടക്കുകയാണ്‌ ..... കാലം  അവള്‍ക്ക് തുണയായി ഉണ്ടാകട്ടെ എക്കാലവും .......
                                   

3 comments:

  1. ശ്രീജ.. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി ഞാന്‍ അനുഭവിച്ചുരുന്ന, എന്റെ മനസ്സില്‍ കരുതി വെച്ചിരുന്ന വാക്കുകള്‍ ആണ് ഞാന്‍ ഇന്ന് ഇപ്പൊ ഇവിടെ വായിച്ചു എടുത്തത്‌ ... കരയണോ ചിരിക്കണോ എന്ന് അറിയില്ല ... ആരും അറിയാതെ ഇരിക്കാന്‍ മനസ്സില്‍ അടുക്കി വെച്ചിരുന്നത് കണ്മുന്‍പില്‍ കണ്ടപ്പോള്‍ പെട്ടന്ന് ഞാന്‍ എന്തോ പോലെ ആയി പോയി... ശ്രീജയുടെ വാക്കുകളിലെ തീവ്രത ഇഷ്ടപെടുന്നു ... എന്റെ മനസ്സിന്റെ വികാര വിചാര ചിന്തകള്‍ ഇത്ര പെട്ടന്ന് എനിക്ക് നേരിട്ട് കാണാന്‍ കഴിയും എന്ന് കരുതിയില്ല ... Keep on writing ... I'm not a regular blog visitor but still I'l find time to read urs... Well I got impressed... Thanks :)

    ReplyDelete
  2. Hey Sreeja ... Whatzz up?? Ippo kanare illallo?? Evide poyi??? Waiting for ur new posts :)

    ReplyDelete