Thursday 21 June 2012

 ജീവിതം മനുഷ്യനെ പ്രച്ഛന്ന വേഷങ്ങള്‍  ഒരുപാഡ്  കെട്ടിക്കുന്നു .....കാലം അതിന്‍റെ ചരടില്‍ കോര്‍ത്ത്‌ പാവ കളിപ്പിക്കുന്നു ...... ചെയുന്നത് ഒക്കെയും   സ്വന്തം  തീരുമാനങ്ങള്‍  ആണെന്ന മിഥ്യാധാരണയില്‍   സ്വയം മതിമറന്നു  കഴിയുന്നു ....ആരും ആര്‍ക്കും വേണ്ടി വിടുവീഴ്ച്ചകള്‍ക്ക്  തയ്യാറാകുന്നില്ല ....  മണ്ണില്‍  തുടങ്ങി മണ്ണില്‍   തന്നെ  അവസാനിക്കനുള്ളത്  ആണ് ഓരോ ജീവനും എന്നാ പരമമായ സത്യം ആരും തിരിച്ചറിയുന്നില്ല ....കാടത്തം നിറഞ്ഞ ആദിമ മനുഷ്യനില്‍  നിന്ന് അനുഭവങ്ങള്‍  കൊണ്ടും , വിദ്യാഭ്യാസം നേടിയും ഇന്നത്തെ മനുഷ്യന്‍  മാറിയിരിക്കുന്നു ...എന്നാല്‍ ആദ്യ കാലങ്ങളില്‍ മനുഷ്യര്‍ക്ക്‌  തമ്മില്‍ ഉണ്ടാരുന്ന സ്നേഹമോ സഹാഭാവനയോ ഇന്നില്ല.....ധനത്തോടും  പദവികളോടും   ഉള്ള  മനുഷ്യനെ അന്ധനാക്കിയിരിക്കുന്നു ....നിസ്സാര കാര്യങ്ങള്‍ക്കു കാര്യങ്ങള്‍ക്കു കലഹിക്കുന്നത്  ഇന്ന് ഒരു സ്ഥിരം കാഴ്ച  ആയി മാറിയിരിക്കുന്നു ... വാര്‍ധക്യത്തില്‍ എത്തി നില്‍ക്കുന്നവരും  ജീവിതം ആരംഭിച്ചവരും ഒക്കെ ഇതില്‍ പെടും .....ആരും ഒരു നിമഷം ചിന്തിക്കുന്നില്ല  ഈ  ഭൂമിയില്‍ ജീവിക്കാന്‍  ദൈവം കനിഞ്ഞു  തരുന്ന ഇത്തിരി  നേരം സന്തോഷമായി  കഴിയാമെന്നു.....മറ്റുള്ളവരുടെ ജീവിതത്തില്‍ നിന്ന് പഠിക്കുന്നവന്‍  ബുദ്ധിമാന്‍  എന്ന്  നമ്മെ  ചെറുപത്തില്‍  തന്നെ പഠിപ്പിക്കുന്നതാണ് ...എന്നിട്ടും എന്തെ മനുഷ്യാ  നീ സ്വന്തം ജീവിതത്തില്‍ നിന്ന് പോലും പഠിക്കാത്തത്  ..





 നിനക്ക് തരാന്‍  എന്‍റെ  കയ്യില്‍ ഒരു ഉപദേശം മാത്രം .......
."നീ ഈ ഭൂമിയില്‍  നേടിയത്   ഒന്നും   നിന്‍റെ സ്വന്തമല്ല ..ഒന്നും നീ മരിക്കുമ്പോള്‍  കൊണ്ടുപോകുന്നുമില്ല ......ഇന്ന് നിന്‍റെ   സ്വന്തമായത് ഒക്കെ നാളെ മറ്റാരുടെയോ  സ്വന്തം ആകും"
 ....ആ  സത്യം തിരിച്ചറിയുക .....സഹജീവികളെ  സ്നേഹിക്കുക ..കഴിവതും കലഹം ഒഴിവക്കുക്ക .....ശേഷിച്ച  നിമിഷങ്ങള്‍ സന്തോഷമായിരിക്കാന്‍ ശ്രമിക്കുക്ക...........

Wednesday 20 June 2012

.........അവന്‍ അവളുടെ കണ്ണില്‍  നോക്കി പറഞ്ഞു " എനിക്ക് നിന്നോടുള്ള  സ്നേഹം  അനന്തമാണ്‌ അച്ചഞ്ചലമാണ് ".....ആ  നിമിഷം അവളുടെ   കണ്ണുകളില്‍ തെളിഞ്ഞ സന്തോഷം....അത് അവന്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ ...... ഉണ്ടാകുമെങ്കില്‍ അവളെ വിധിയുടെ പിടിയിലേക്ക്  വലിച്ചെറിഞ്ഞു കൊടുക്കുമായിരുന്നുവോ ....എന്നോ എവിടെയോ കണ്ടുമുട്ടി  എവിടേക്കോ പോകുന്നു അവര്‍....അവര്‍ എന്നെങ്കിലും ഒന്നാകുമെന്നു തന്നെ പ്രത്യാശിക്കാം ....ദൈവമെന്ന  അദൃശ്യ ശക്തി   ഒരിക്കലെങ്കിലും അവരെ   ശ്രധിച്ചിട്ടുണ്ടാകില്ലേ .... എങ്കില്‍ ആ ശക്തിക്ക് ഒരിക്കലും അവരെ പിരിക്കാന്‍    ആവില്ല .................

Tuesday 19 June 2012

എന്‍റെ ഓര്‍മകള്‍ക്ക് നിറം വെച്ച് തുടങ്ങിയിരിക്കുന്നു...അതോ  നിറം മങ്ങിയ ആ ചിത്രങ്ങള്‍ക്ക് ജീവനേകാന്‍ എന്തോ ഒന്ന്...അറിയില്ല എവിടെ നിന്നോ  നിറങ്ങള്‍ എന്നിലേക് ഒഴുകി ഇറങ്ങാന്‍  തുടങ്ങിയിരിക്കുന്നു..എപോഴനെന്നറിയില്ല ആ വ്യക്തി എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷം ആണോ ...ആവോ എനിക്കറിയില്ല...ആ സാമീപ്യം എന്നും ഞാന്‍ ഒരുപാട് കൊതിച്ചിരുന്നു എന്നുള്ളത് എന്നിലെ ഇന്നും മരിക്കാത്ത ഓര്‍മ്മകള്‍ സാക്ഷ്യപെടുത്തുന്നു  ...ഒരു നോട്ടത്തിനായി  ഒരു വിളിക്കായി 

.....ഞാന്‍ എന്നും കാതോര്‍ത്തിരുന്നു .. ഒടുവില്‍ ഒരിക്കലും 

എന്റെതാവില്ല   എന്ന് മനസിലാക്കാനും അത് മനസിനെ 

പറഞ്ഞു പഠിപിക്കാനും ഏറെ പണിപെടെണ്ടി വന്നു 

....സിനിമകളിഇടയ്ക്കിടെ സ്വപ്നം കാണുമ്പൊള്‍ ഉണ്ടാകുന്ന ഒരു 

തരം എഫ്ഫക്റ്റ്‌  ആണ് ചിലപോലെങ്കിലും എന്‍റെ ജീവിതത്തില്‍ 

ഉണ്ടായികൊണ്ടിരിക്കുന്നത് ....ഇരുപത് സെക്കന്റ്‌ നീണ്ട നില്‍ക്കുന്ന 

ഒരു സ്വപ്നം പോലെ ......മുഖത്ത്  ഒരു ചിരി വിടരുംപോലെക്കും 

എല്ലാം ഒരു സ്വപ്നമായി  അവസാനിചിട്ടുണ്ടാകും...ആ തിരിച്ചറിവ് 

എന്‍റെ ചിരിയിലെയും ഓര്‍മകളെയും നിറങ്ങളെയും  തന്റെതാക്കി 

മറഞ്ഞിട്ടുണ്ടാക്കും........എങ്കിലും ഇന്നും മരിക്കാത് നിറമില്ലാത്ത 

ഓര്‍മ്മകള്‍ എനിക്ക് മാത്രം സ്വന്തം...മറവിരോഗം എന്‍റെ ഓര്‍മകളെ 

തേടി ഏതാതിടത്തോളം അതെന്റെ സ്വന്തം...   

എന്റെ ഓര്‍മകളിലെ ആ നാലുകെട്ട്‌....ഞാന്‍ പിച്ചചവെച്ച എന്റെ സ്വന്തം നാലുകെട്ട്‌...ആ മുറ്റതതെ പൂഴിമന്നില്‍ എന്റെ കാല്‍പടുകള്‍ ഇന്നും എനിയ്ക്‌ കാണാം...അവിടെ മുഴുവന്‍ ഞാന്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു..എന്റെ നാലുകെട്ട്‌ എനിയ്ക്‌ ഇന്നു സ്വന്തമല്ല...കാലം അത്‌ മറ്റാരുടേയോ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു...എങ്കിലും ആ കാവും കുളവുമൊക്കെ ഇന്നും എന്നെ അങ്ങോട്ടേയ്ക്കു വിളിക്കുന്നു.....ആ നാട് മുറ്റത്ത്‌ പെയ്യുന്ന മഴയ്ക്ക് മറ്റെങ്ങഗും ഇല്ലാത്ത ഒരു സൌന്ദര്യം ഉണ്ടായിരുന്നു....മഴയുടെ താരാട്ട്‌ കേട്ട്‌ ഉറങ്ങിയ രാത്രികളില്‍ ഞാന്‍ എന്നെ മറന്നിരുന്നു...അമ്മ കാണാതെ മഴയില്‍ കളിക്കുന്നതും അതേ നാടുമുറ്റത്‌ തന്നെ...കിഴക്കേ തിണ്ണയില്‍ ഇരുന്നു നാമം ജപികുനതുമ് ഒക്കെ ഇന്നലെ എന്ന പോലെ മിന്നി മറയുന്നു....സന്ധ്യക്ക്‌ ആകാശത്തു വിരിയുന്ന നക്ഷത്രങ്ങളെ നോക്കി അമ്മയുടെ മടിയില്‍ കിടക്കുന്ന സമയം ഇനി ഈ ജന്മതില് ഉണ്ടാകുമോ ആവോ...എന്തോ എനിക്കറിയില്ല...എങ്കിലും ഒന്നറിയാം എന്റെ സ്വന്തമായതൊക്കെയും എന്നില് നിന്ന് അകന്ന് പോയിരിക്കുന്നു..