Tuesday 19 June 2012

എന്‍റെ ഓര്‍മകള്‍ക്ക് നിറം വെച്ച് തുടങ്ങിയിരിക്കുന്നു...അതോ  നിറം മങ്ങിയ ആ ചിത്രങ്ങള്‍ക്ക് ജീവനേകാന്‍ എന്തോ ഒന്ന്...അറിയില്ല എവിടെ നിന്നോ  നിറങ്ങള്‍ എന്നിലേക് ഒഴുകി ഇറങ്ങാന്‍  തുടങ്ങിയിരിക്കുന്നു..എപോഴനെന്നറിയില്ല ആ വ്യക്തി എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷം ആണോ ...ആവോ എനിക്കറിയില്ല...ആ സാമീപ്യം എന്നും ഞാന്‍ ഒരുപാട് കൊതിച്ചിരുന്നു എന്നുള്ളത് എന്നിലെ ഇന്നും മരിക്കാത്ത ഓര്‍മ്മകള്‍ സാക്ഷ്യപെടുത്തുന്നു  ...ഒരു നോട്ടത്തിനായി  ഒരു വിളിക്കായി 

.....ഞാന്‍ എന്നും കാതോര്‍ത്തിരുന്നു .. ഒടുവില്‍ ഒരിക്കലും 

എന്റെതാവില്ല   എന്ന് മനസിലാക്കാനും അത് മനസിനെ 

പറഞ്ഞു പഠിപിക്കാനും ഏറെ പണിപെടെണ്ടി വന്നു 

....സിനിമകളിഇടയ്ക്കിടെ സ്വപ്നം കാണുമ്പൊള്‍ ഉണ്ടാകുന്ന ഒരു 

തരം എഫ്ഫക്റ്റ്‌  ആണ് ചിലപോലെങ്കിലും എന്‍റെ ജീവിതത്തില്‍ 

ഉണ്ടായികൊണ്ടിരിക്കുന്നത് ....ഇരുപത് സെക്കന്റ്‌ നീണ്ട നില്‍ക്കുന്ന 

ഒരു സ്വപ്നം പോലെ ......മുഖത്ത്  ഒരു ചിരി വിടരുംപോലെക്കും 

എല്ലാം ഒരു സ്വപ്നമായി  അവസാനിചിട്ടുണ്ടാകും...ആ തിരിച്ചറിവ് 

എന്‍റെ ചിരിയിലെയും ഓര്‍മകളെയും നിറങ്ങളെയും  തന്റെതാക്കി 

മറഞ്ഞിട്ടുണ്ടാക്കും........എങ്കിലും ഇന്നും മരിക്കാത് നിറമില്ലാത്ത 

ഓര്‍മ്മകള്‍ എനിക്ക് മാത്രം സ്വന്തം...മറവിരോഗം എന്‍റെ ഓര്‍മകളെ 

തേടി ഏതാതിടത്തോളം അതെന്റെ സ്വന്തം...   

3 comments:

  1. വായിച്ചു കഴിഞ്ഞപ്പോള്‍ എവിടെയോ മറന്നു വെച്ചിരുന്ന ചില ഓര്‍മ്മകള്‍ മനസ്സില്‍ കൊളുത്തി വലിക്കുന്നു ...

    നന്നായിട്ടുണ്ട് ശ്രീജ...

    ReplyDelete